KeralaLatest

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഒരുവര്‍ഷം മുന്‍പ് 69.47 കോടി രൂപ അനുവദിച്ച പദ്ധതിയില്‍ ഒരുരൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചത്. തുടര്‍ന്ന് പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്നാവശ്യപ്പെട്ട് വി. മുരളീധരന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലുമായി ജൂണ്‍ 12 ന് ചര്‍ച്ച നടത്തി. തുടര്‍ന്ന് കത്തും നല്‍കി. ഇത് പരിഗണിച്ച കേന്ദ്രമന്ത്രാലയം പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വര്‍ക്കല ശിവഗിരി ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം- ചെമ്ബഴന്തി ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി.

പദ്ധതി പുനരുജ്ജീവിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുള്ള വാദവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ ജൂണ്‍ 12 ന് വി. മുരളീധരന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രിക്ക് പ്രഹ്ലാദ് സിങ് പട്ടേലുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്

Related Articles

Back to top button