IndiaLatest

കൊൽക്കത്തയിലേക്ക് നടന്ന കുടുംബത്തെ പൊലീസ് തടഞ്ഞു താമസസ്ഥലത്താക്കി

“Manju”

പി. വി.എസ്

മലപ്പുറം :കൊൽക്കത്തയിലേക്ക് നടന്നുപോകാൻ തിരൂരിലെത്തിയ അതിഥി തൊഴിലാളിയെയും കുടുംബത്തെയും പൊലീസ് പിടികൂടി താമസ സ്ഥലത്ത് തിരികെയെത്തിച്ചു .ഇന്നലെ ഉച്ചയ്ക്കാണ് കൊൽക്കത്ത സ്വദേശി അതിഥി തൊഴിലാളിയും ഭാര്യയും നാല് വയസുള്ള മകനും തിരൂർ നഗരത്തിലൂടെ നടന്നു പോകുന്നതായി കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത് .തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി വിവരങ്ങൾ അന്വേഷിച്ചതോടെ കുടുംബം താമസിച്ചി രുന്നത് തിരൂർ പുത്തൂരിലെ കാവിലക്കാട് ക്വാർട്ടേഴ്സിലായിരുന്നുവെന്നും കൊൽക്കത്തയിലേക്ക് പോകാൻ ഇറങ്ങിയതാണെന്നും വാഹനം ലഭിച്ചില്ലെങ്കിൽ നടന്നു പോകാനാണ് തീരുമാനം എന്നും കുടുംബം അറിയിച്ചു .ഇവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ഉടമയുമായുള്ള തർക്കമാണ് കാരണമെന്നറിഞ്ഞ പൊലീസ് വാഹനത്തിൽ കയറ്റി കുടുംബത്തെ തിരിച്ച കാവിലക്കാട് എത്തിക്കുകയായിരുന്നു .ക്വാർട്ടേഴ്സ് ഉടമയുമായി എസ് ഐ സംസാരിച്ച ശേഷം മൂവരെയും താമസസ്ഥലത്താക്കി .ഇവർക്ക് ഭക്ഷണം ഉൾപ്പെടെ വേണ്ട എല്ലാ സഹായങ്ങളും ഒരുക്കിയതായി തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു .
ഫോട്ടോ ക്യാപ്ഷൻ: തിരൂർ പുറത്തൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാൻ തിരൂരിൽ എത്തിയ അതിഥിത്തൊഴിലാളിയെയും കുടുംബത്തേയും പൊലീസ് പിടികൂടി രേഖകൾ പരിശോധിക്കുന്നു .

Related Articles

Leave a Reply

Back to top button