Uncategorized

പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയാക്കുന്ന തീരുമാനം മാറ്റിവെച്ചു.

“Manju”

തിരുവനന്തപുരം: പശ്ചമിഘട്ടത്തില്‍ കാണപ്പെടുന്ന പാതാളത്തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയാക്കുന്ന തീരുമാനം മാറ്റിവെച്ചു. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന വനം വന്യജീവി ബോര്‍ഡിന്റെ യോഗത്തിലായിരുന്നു തീരുമാനം മാറ്റിവെച്ചത്. ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ വിശദീകരണം തേടിയതോടെയാണ് തീരുമാനം മാറ്റിവെച്ചത്.

വര്‍ഷത്തില്‍ 364 ദിവസവും മണ്ണിനടിയില്‍ കാണപ്പെടുന്ന പതാളത്തവളയെ വിഐപിയായി അംഗീകരിച്ചാല്‍ ഉചിതമാവുമോ? എല്ലാവര്‍ക്കും ഇതിനെ കാണണ്ടേ’ എന്ന് മുഖ്യമന്ത്രി ചോദിച്ചു. മനുഷ്യന്‍ കാണാത്ത ഇനത്തെ ഒദ്യോഗിക തവളയായി പരിഗണിച്ചാല്‍ എന്തു പ്രയോജനമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പഴ്സന്‍ കൂടിയായ വനം മന്ത്രി എ.കെ ശശീന്ദ്രനും ചോദിച്ചു.

നാസികബട്രാക്കസ് സഹ്യാദ്രെന്‍സിസ്എന്നാണ് പാതാളത്തവളയുടെ ശാസ്ത്രീയനാമം. ‘പര്‍പ്പിള്‍ ഫ്രോഗ്എന്നറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കന്‍ തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വര്‍ഷത്തില്‍ പ്രജനനത്തിനായി ഒരിക്കല്‍ മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. .യു.സി.എന്‍. (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.

പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകള്‍. 80 മുതല്‍ 120 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്ബേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെല്‍സില്‍മാത്രം കാണപ്പെടുന്ന സൂഗ്ലോസിഡോഎന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

Related Articles

Back to top button