IndiaLatest

എക്‌സര്‍സൈസിനു സമാനമായ ​ഗുളികകൾ കണ്ടെത്തിയേക്കും

“Manju”

എക്‌സര്‍സൈസ് ചെയ്യുന്നതിനുപകരം ഓരോ ​ഗുളിക ആയാലോ? അതും എക്‌സര്‍സൈസിന്റെ ​ഗുണം നൽകുന്നൊരു ​ഗുളിക? വ്യായാമം ചെയ്യുമ്പോൾ ശരീരത്തിനുണ്ടാകുന്ന ​ഗുണങ്ങളെ അനുകരിക്കുന്ന മരുന്നുകളുണ്ടാക്കാനായി ശാസ്ത്രലോകം ഏറെക്കാലമായി ​ലക്ഷ്യമിടുന്നുണ്ട്. വടക്കൻ നോർവേയിൽ ഇത്തരത്തിലൊരു പരീക്ഷണം നടന്നുവരികയാണ്. എന്നാൽ ഒരിക്കലും ഇത് മടിയന്മാരെ സഹായിക്കാനുള്ള മരുന്നല്ലെന്ന് പ്രത്യേകം ഓർക്കുക. പ്രായമായവരെയും വ്യായാമം ചെയ്യാൻ സാധിക്കാത്തവിധം അസുഖങ്ങളുള്ളവരെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും സഹായിക്കുകയാണ് ഈ പരീക്ഷണലക്ഷ്യം.

എക്‌സ്‌പ്ലാസ് – അഥവാ എക്‌സൈസ്ഡ് പ്ലാസ്മ എന്ന പേരിൽ അറിയപ്പെടുന്ന ക്ലിനിക്കൽ ട്രയലിൽ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരായ വ്യക്തികളുടെ രക്തത്തിൽനിന്നുള്ള പ്ലാസ്മ 50 മുതൽ 75 വരെ പ്രായമായവരിൽ കുത്തിവച്ചു. ഇവർ മറവിരോഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ളവരായിരുന്നു. പരീക്ഷണത്തിന്റെ പൂർണ ഫലമറിയാൻ 2025 വരെ കാത്തിരിക്കണം.

Related Articles

Back to top button