IndiaLatest

പ്രശസ്ത തബല വാദകന്‍ ശുഭാങ്കര്‍ ബാജര്‍ജി കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

കൊല്‍ക്കത്ത: പ്രശസ്ത തബല വാദകന്‍ പണ്ഡിറ്റ് ശുഭാങ്കര്‍ ബാജര്‍ജി(54) കൊവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡിനെ തുടര്‍ന്ന് ജൂലൈ 2-നാണ് ശുഭാങ്കര്‍ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കുന്നത്.

ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. പ്രശസ്ത സംഗീതജ്ഞ കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. പണ്ഡിറ്റ് മണിക് ദാസ്, പണ്ഡിറ്റ് സ്വപ്‌ന ശിവ എന്നിവരുടെ ശിഷ്യനായിരുന്നു.

പണ്ഡിറ്റ് രവി ശങ്കര്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് അംജത് അലിഖാന്‍, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്തിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാറിന്റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്. നിവേദിതയാണ് ഭാര്യ. ആഹരി, ആര്‍ച്ചിക് എന്നിവര്‍ മക്കളാണ്.

Related Articles

Back to top button