കണ്ണൂർ: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി, കണ്ണൂർ ഏരിയകളിലെ കമ്മിറ്റി ചുമതലക്കാരുടെയും കോർഡിനേറ്റർമാരുടെയും മീറ്റിംഗ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്നു. ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി മീറ്റിംഗുകളിൽ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി മീറ്റിംഗുകളിൽ മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി മീറ്റിംഗ് സെപ്തംബർ 5ാം തീയതി വൈകുന്നേരം 6 മണിക്കും, കണ്ണൂർ മീറ്റിംഗ് സെപ്തംബർ 6 ന് വൈകുന്നേരം 5 മണിക്കുമാണ് നടന്നത്.