KeralaLatest

ആശ്രമം ബ്രാഞ്ചുകളിൽ സാംസ്കാരിക ദിനം ആചരിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി പരമ്പര ഇന്ന് സാംസ്കാരിക ദിനം ആചരിക്കുന്നു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ സാംസ്കാരിക ദിനത്തിന് നാന്ദികുറിച്ചുകൊണ്ട് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, ന്യൂഡല്‍ഹിയില്‍ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമാണ് ധ്വജാരോഹണം നടത്തിയത്. ശാന്തിഗിരിയുടെ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആശ്രമം ബ്രാഞ്ചുകളിലും രാവിലെ ധ്വജം ഉയര്‍ത്തി. അതാത് സ്ഥലത്തെ ചുമതലക്കാരായ സന്ന്യാസി സന്ന്യാസിനിമാരാണ് ധ്വജം ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത്ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചില്‍ പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്‍ഞാനതപസ്വി ധ്വജം ഉയര്‍ത്തി.

ജനനി അഭേദ ജ്ഞാനതപസ്വിനി സുല്‍ത്താന്‍ ബത്തേരി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു.
സ്വാമി പ്രകാശരൂപന്‍ ജ്ഞാനതപസ്വി കോന്നി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചില്‍ ധ്വജം ഉയരുന്നു
സ്വാമി ശ്രീജിത് ജ്ഞാനതപസ്വി രാമക്കല്‍മേട് ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്നു
കോട്ടയം പാമ്പാടി ബ്രാഞ്ചില്‍ ധ്വജം ഉയര്‍ത്തിയ ശേഷം സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വിയ്ക്കൊപ്പം പ്രവര്‍ത്തകര്‍
കല്ലാര്‍ ബ്രാഞ്ചില്‍ സ്വാമി ആത്മചിത്തന്‍ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു.
തമ്പകച്ചുവട് ആശ്രമത്തില്‍ സ്വാമി ജഗത് രൂപന്‍ ജ്ഞാന തപസ്വി ധ്വജം ഉയര്‍ത്തിയശേഷം പുഷ്പസമര്‍പ്പണംനടത്തുന്നു.

ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആശയ പ്രചാരണത്തിന് അനുവാദം നൽകി പ്രവർത്തനം ആരംഭിച്ച 1983 നവംബർ 5നാണ് സാംസ്കാരിക ദിനാചരണം നടക്കുന്നത്.

ജന്മഗൃഹം ചന്ദിരൂര്‍ ബ്രാഞ്ചില്‍ സ്വാമി സത്യചിത് ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു.
കന്ന്യാകുമാരിയില്‍ സ്വാമി ഭാസുര ജ്ഞാന തപസ്വി ധ്വജം ഉയര്‍ത്തുന്നു
ആണ്ടാര്‍ കൊട്ടാരം ആശ്രമത്തില്‍ സ്വാമി ജയദീപ്തന്‍ ജ്ഞാന തപസ്വി ധ്വജം ഉയര്‍ത്തുന്നു.
വൈക്കം ശാന്തിഗിരി ആശ്രമത്തില്‍ ധ്വജം ഉയര്‍ത്തുന്ന സ്വാമി ജയപ്രിയന്‍ ജ്ഞാനതപസ്വി
വിശ്വജ്ഞാന മന്ദിരത്തില്‍ സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി ധ്വജം ഉയര്‍ത്തുന്നു
തൃശ്ശൂര്‍ തങ്ങാലൂരില്‍ ജനനി കല്പന ജ്ഞാന തപസ്വിനി ധ്വജം ഉയര്‍ത്തുന്നു.
വള്ള്യായിയില്‍ സ്വാമി ആത്മബോധ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു
കൊട്ടാരക്കര ആശ്രമത്തില്‍ സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു
വടകരയില്‍ സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി ധ്വജം ഉയര്‍ത്തുന്നു
ചെന്നൈയിൽ സ്വാമി മനുചിത് ജ്ഞാനതപസ്വി ധ്വജം ഉയർത്തുന്നു.
മൈസൂരു ബ്രാഞ്ചിൽ സ്വാമി പ്രണവശുദ്ധൻ ജ്ഞാനതപസ്വി ധ്വജം ഉയർത്തുന്നു

Related Articles

Back to top button