Kerala

അഭിവാദ്യവും പിന്തുണയും അറിയിച്ച് അഡ്വ.മോൻസ് ജോസഫ് എം. എൽ. എ

“Manju”

അജി കെ ജോസ്

ലോകതൊഴിലാളി ദിനത്തിൽ ഏവർക്കും അഭിവാദ്യവും പിന്തുണയും അറിയിച്ച് അഡ്വ.മോൻസ് ജോസഫ് എം. എൽ. എ

കടുത്തുരുത്തി: ലോക തൊഴിലാളി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് മോൻസ് ജോസഫ് എം. എൽ എ. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വേദനയും കഷ്ടപ്പാടും നിറഞ്ഞു നിൽക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്ന് പോവുകയാണ് തൊഴിലാളി വർഗ്ഗവും കർഷകരും. ലോകം മുഴുവൻ ദുരന്തത്തിലൂടെ കടന്ന് പോകുമ്പോൾ നമ്മുടെയീ കൊച്ചു കേരളത്തിലെ സാഹചര്യങ്ങൾ ലഘൂകരിക്കപ്പെട്ടതിൽ ചെറുതായെങ്കിലും നമുക്ക് സമാധാനിക്കാമെന്നും മോൻസ് ജോസഫ് പറഞ്ഞു.ഇതിനോടൊപ്പം കേരളാ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവും, ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനുമായ ശ്രീ പി ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ മേടം 10ന്, പത്താമുദയത്തിൽ തുടക്കം കുറിച്ച അഗ്രി ചലഞ്ച് കാർഷിക കർമ്മ പദ്ധതിക്ക് വിജയാശംസകൾ നേർന്നു കൊണ്ട് കടുത്തുരുത്തി മണ്ഡലത്തിലുള്ള ആപ്പാഞ്ചിറ വീട്ടിലെ പുരയിടത്തിൽ മാവിൻ തൈനട്ടു അദ്ദേഹം ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ഭാര്യ സോണിയയോടും, മകൾ മരീനയോടും ഒപ്പം വിവിധ ഇനം പച്ചക്കറി വിത്തുകളും, വൃക്ഷ തൈകളും വീട്ടിൽ നട്ടു കൊണ്ടാണ് മോൻസ് ജോസഫ് എംഎൽഎ അഗ്രി ചലഞ്ചിൽ പങ്കുചേർന്നത്.നമ്മുടെ കൃഷിയിടങ്ങളും, പുരയിടങ്ങളും സമ്പൽ സമൃദ്ധമാകുന്നതിനു ഈ അഗ്രി ചലഞ്ച് സഹായകമാകുമെന്നും, കാർഷിക മുന്നേറ്റത്തിനായി നമുക്ക് ഒരുമിച്ചു കൈ കോർക്കാമെന്നും അദ്ദേഹം കൂട്ടി ചേർത്തു. തൊഴിലാളി വർഗ്ഗത്തിന്റെ ധീരോദത്തമായ പോരാട്ടങ്ങളെ ഈയവസരത്തിൽ അഭിമാനത്തോടെ സ്മരിക്കുന്നുവെന്നും, പോരാട്ടങ്ങളുടെയെല്ലാം വിജയം നാളെയുമുണ്ടാകുമെന്നും അതിന് വേണ്ടത് കെടാത്ത ആത്മവിശ്വാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുകയും, കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ നീയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ജീവിതത്തെ ക്രമീകരിക്കുകയും ചെയ്ത എല്ലാ സഹോദരങ്ങളും നാടിന്റെ നിലനിൽപ്പിനു വേണ്ടി കൂടിയാണ് സഹകരിച്ചതെന്ന് ഓർക്കുമ്പോൾ അഭിമാനം ഉണ്ടെന്നും ഇനിയും ഒരുമിച്ചു നിന്ന് കൊണ്ട് നിലനിൽപ്പിനായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Related Articles

Leave a Reply

Back to top button