KeralaLatest

മെഡിക്ക്ക്കൽ കോളേജ് പടിക്കൽ  നിരാഹാര സമരം നടത്തി: ഡീൻ കുര്യാക്കോസ് MP

“Manju”

 

ജയപ്രകാശ്

ഇടുക്കി ജില്ലയിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്  ഡീൻ കുര്യാക്കോസ് MP ഇടുക്കി മെഡിക്ക്ക്കൽ കോളേജ് പടിക്കൽ  ഏകദിന നിരാഹാര സമരം നടത്തി..
ഇടുക്കിയിൽ കോവിഡ് പരിശോധന ഫലങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ചും, അടിയന്തിരമായി PCR ലാബ് സൗകര്യം ഏർപ്പടുത്തണമെന്നും ആവശ്യപ്പെട്ടാണ് മെഡിക്കൽ കോളേജിനു മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തിയത് ‘. ഇടുക്കിയിലെ ജനങ്ങളുടെ ജീവൻ വച്ച് പന്താടുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത് നിരാഹാര സമരം അരംഭിച്ച ശേഷം ഡീൻ കുര്യാക്കോസ് പറഞ്ഞു . ഇടുക്കിയിൽ നിന്നും ഉള്ള സ്രവങ്ങൾ പരിശോധിക്കുന്ന കോട്ടയം ജില്ലയിലെ സ്രവ പരിശോധന കേന്ദ്രത്തിൽ മെഷീൻ തകരാറായതു പോലും പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണന്നും ഡീൻ ആരോപിച്ചു .

പി.സി.അർ ലാബിനുള്ള അപേക്ഷ പോലും സർക്കാർ നൽകിയിട്ടില്ലന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനുള്ള ഉപകരണങ്ങൾ മാത്രമായാണ് സർക്കാർ ഇടുക്കിയിലെ ജനങ്ങളെ കാണുന്നനതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ഡി.സി.സി.പ്രസിഡൻ്റ ഇബ്രാഹിം കുട്ടി കല്ലാർ ഡി.സി.സി സെക്രട്ടറി എം.ഡി അർജുനൻ എന്നിവർ പ്രസംഗിച്ചു..

Related Articles

Leave a Reply

Back to top button