India

ആറ് അന്തർവാഹിനികളുടെ നിർമ്മാണത്തിന് ടെൻഡർ നൽകി നാവികസേന 

“Manju”

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നു. അന്തർവാഹിനികളുടെ നിർമ്മാണമാണ് നടക്കാൻ പോകുന്നത്. ആറ് അന്തർവാഹിനികളാണ് നാവികസേനയ്‌ക്കായി നിർമ്മിക്കാൻ തീരുമാനിച്ചത്. പ്രതിരോധ വകുപ്പ് അന്തർവാഹിനികൾക്കായി ടെൻഡർ നടപടികളിലേക്ക് കടന്നു. ആകെ അമ്പതി നായിരം കോടി ചിലവാണ് കണക്കാക്കിയിട്ടുള്ളത്. മസഗാവ് ഡോക് യാർഡ് ലിമിറ്റഡും ലാർസൻ ആന്റ് ടർബോയുമായ്‌ക്കുമാണ് ടെൻഡർ നൽകിയിട്ടുള്ളത്.

ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ടെൻഡർ നൽകിയത്. ഡീസൽ-ഇലട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളാണ് നിർമ്മി ക്കുന്നത്. ഇന്ത്യയിലെ രണ്ട് കമ്പനികളെയാണ് പ്രധാന പങ്കാളികളായി നിശ്ചയിച്ചിട്ടുള്ളത്. ഒപ്പം ആഗോളതലത്തിൽ ഏറെ പരിചയ സമ്പന്നരായ അഞ്ചു സ്ഥാപനങ്ങളെ വിവിധ ഘട്ടങ്ങളിലായി നിർമ്മാണ പങ്കാളികളാക്കും. ഫ്രാൻസ്, ജർമ്മനി, റഷ്യ, ദക്ഷിണ കൊറിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ കമ്പനികളാണ് വിവിധ ഉപകരണങ്ങൾ നിർമ്മിക്കാനായി പങ്കാളികളാവുക.

ടെൻഡർ നടപടികൾക്കായി ഈ മാസം ആദ്യ ആഴ്ചയിലാണ് പ്രതിരോധ വകുപ്പ് തീരുമാനം എടുത്തത്. പ്രൊജക്ട്-75 എന്ന നാവിക സേനാ പദ്ധതിയിലാണ് അന്തർവാഹിനി നിർമ്മാണം ഉൾപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ മസഗാവ് നിർമ്മാണശാലയിൽ നിലവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന സ്‌കോർപ്പീൻ ക്ലാസ്സിൽ പെട്ട അന്തർവാഹിനിയേക്കാൾ വലുപ്പമേറിയവയാണ് നിർമ്മിക്കാൻ പോകുന്നത്.

അന്തർവാഹിനികളെല്ലാം കരയിലേക്കു തൊടുക്കാനാവുന്ന 12 മിസൈലുകൾ ഘടിപ്പിക്കാ വുന്നവയാണ്. ഇവയ്‌ക്കൊപ്പം കപ്പലുകളെ തകർക്കാൻ ശേഷിയുള്ള മിസൈലുകളും സജ്ജമാക്കും. വിദേശരാജ്യങ്ങൾക്കും അന്തർവാഹിനികൾ നിർമ്മിച്ചുനൽകാൻ സാധിക്കുന്ന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായാണ് വിവിധ രാജ്യങ്ങ ളെക്കൂടി പങ്കാളികളാക്കുന്നത്. മെയ്ക്-ഇൻ-ഇന്ത്യാ പദ്ധതി വിപുലപ്പെടുത്തുന്നതിലൂടെ നിരവധി രാജ്യങ്ങളുടെ കപ്പൽ നിർമ്മാണങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രതിരോ ധവകുപ്പ് അറിയിച്ചു.

Related Articles

Back to top button