IndiaLatest

തണുത്തുവിറച്ച്‌ ഉത്തരേന്ത്യ; മൂന്നു ദിവസം കൂടി അതിശൈത്യം

“Manju”

ന്യൂഡല്‍ഹി : ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 3.5 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. വരുന്ന മൂന്ന് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്‍റെ വേഗത ഇനിയും കുറയുമെന്നും ഇതുമൂലം തണുപ്പിന്‍റെ ആഘാതവും കുറയുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ജമ്മുകശ്മീരില്‍ ശക്തമായ മഞ്ഞ് വീഴ്ച അനുഭവപ്പെടുന്നുണ്ട്. രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില -2.6 ഡിഗ്രിയാണ്.
നിലവില്‍ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയെ മുഴുവന്‍ ശീതക്കാറ്റ് ബാധിക്കുന്നുണ്ടെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ സീനിയര്‍ സയന്‍റിസ്റ്റ് ആര്‍.കെ ജെനാമണി പറഞ്ഞു. പടിഞ്ഞാറ് നിന്ന് വീശിയടിക്കുന്ന അതിവേഗ ഹിമക്കാറ്റാണ് ഇതിന് കാരണം. പാകിസ്താനും തണുപ്പിന്‍റെ പിടിയിലാണ്, അതേ വശത്ത് നിന്ന് വരുന്ന കാറ്റിന്‍റെ പ്രതിഫലനങ്ങള്‍ ഡല്‍ഹിയിലും കാണാം.

Related Articles

Back to top button