KeralaLatest

ഓക്‌സിജന്‍ സിലിണ്ടറും വച്ച്‌ പണിയെടുക്കുന്ന പാവം അമ്മ; വൈറല്‍ കുറിപ്പ്

“Manju”

തിരുവനന്തപുരം: മാതൃത്വത്തിന്റെ ത്യാഗത്തെ വാനോളം പുകഴ്ത്തുമ്ബോഴും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാട് തിരിച്ചറിയാതെ ചിലര്‍. ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കുമായി അടുക്കളയില്‍ നിന്ന് പാകം ചെയ്യുന്ന ഒരു അമ്മയുടെ അവസ്ഥ മുന്‍നിര്‍ത്തി സനിത മനോഹറാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. കോവിഡ് ബാധിച്ചിട്ടും വീട്ടുകാര്‍ക്കു വേണ്ടി വച്ചു വിളമ്പുന്ന സുഹൃത്തിന്റെ അനുഭവവും സനിത ഫേയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച ഒരു സുഹൃത്തിനെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ അവള്‍ അടുക്കളയിലാണ് . ഏട്ടന് പുറത്ത് നിന്ന് ഭക്ഷണം വരുത്തുന്നത് വലിയ താല്പര്യമില്ല കുട്ടികളും ഉള്ളതല്ലെ ഇത്തിരി കഞ്ഞി ഉണ്ടാക്കുകയാണ് എന്ന് പറയുമ്പോള്‍ അവള്‍ക്ക് ശബ്ദമെ ഉണ്ടായിരുന്നില്ല. സാഹസപ്പെട്ടാണ് സംസാരിക്കുന്നത് . ശരീരം നുറുങ്ങുന്ന വേദനയാണ് നില്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞ് അവള്‍ കരയുകയായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും കോവിഡാണ് . അവരൊക്കെ എവിടെയെന്ന് ചോദിച്ചപ്പോള്‍ ഏട്ടനും ഏട്ടന്റെ അമ്മക്കും നല്ല ശരീര വേദനയുണ്ട് ലിവിങ്ങ് റൂമില്‍ ടിവി കാണുകയാണ് എന്നായിരുന്നു മറുപടി . അവളുടെ നിസ്സഹായവസ്ഥയില്‍ സഹായിക്കാനാവുന്നില്ലല്ലോ എന്നോര്‍ത്ത് ഇരിക്കുമ്പോഴാണ് ഗ്രൂപ്പില്‍ unconditional love = mother എന്ന കാപ്ഷനുള്ള ഈ ചിത്രം കാണുന്നത് .

ചിത്രം ‘ ഹാ അമ്മ എത്ര മനോഹരം’ എന്നും പറഞ്ഞ് ഷെയര്‍ ചെയ്തത് ചിത്രത്തിലെ വയലന്‍സ് മനസ്സിലാക്കാന്‍ പോലും ബുദ്ധിവളര്‍ച്ചയില്ലാത്ത എംബിഎ ബിരുദമൊക്കെയുള്ള ഒ കമ്പനി മാനേജറും. അങ്ങേയറ്റം വികലമായ ചീഞ്ഞ ക്രൂരമായ മനസ്സുള്ളവര്‍ക്കെ അമ്മ ഓക്സിജന്‍ സിലിണ്ടറും വച്ച്‌ പണിയെടുക്കുന്നത് നോക്കി നില്‍ക്കാനും അത് ചിത്രമെടുത്ത് unconditional love = mother എന്ന ക്യാപ്ഷന്‍ കൊടുത്ത് പ്രദര്‍ശിപ്പിക്കാനും അത് കണ്ട ഉടന്‍ ഹാ അമ്മ എത്ര മനോഹരം എന്നും പറഞ്ഞ് ഷെയര്‍ ചെയ്യാനും സാധിക്കുകയുള്ളൂ. ആ അമ്മ ഉണ്ടാക്കിയ ദോശ കഴിച്ചവരെ ശവംതീനികള്‍ എന്ന് വിളിക്കണം.വെന്റിലേറ്ററില്‍ കിടന്നും ദോശ ഉണ്ടാക്കി കൊടുക്കുന്ന അമ്മയും ഭാര്യയും ഒക്കെയുള്ള കിണാശ്ശേരിയാണ് ഈ ക്രൂരന്മാരുടെ സ്വപ്നം. ഓക്സിജന്‍ സിലിണ്ടറില്‍ ജീവന്‍ നിലനിര്‍ത്തുന്ന അമ്മക്ക് ദോശ ഉണ്ടാക്കി കൊടുക്കുന്ന ചിത്രമെടുത്തും uncoditional love എന്ന ക്യാപ്ഷന്‍ കൊടുക്കാനുള്ള മാനസികവളര്‍ച്ചയൊന്നും ഇത്തരക്കാരില്‍ നിന്ന് പ്രതീക്ഷിക്കുകയേ വേണ്ട .തീയുടെ തൊട്ടടുത്താണ് ഓക്സിജന്‍ സിലിണ്ടര്‍ എല്ലാം കൂടെ പൊട്ടിത്തെറിച്ച്‌ അമ്മയെങ്ങാനും മരിച്ചാലും ഈ ക്രൂരന്മാര്‍ പോസ്റ്റിടും

Related Articles

Back to top button