KeralaLatestThiruvananthapuram

കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡിയോടെ; അപേക്ഷ ക്ഷണിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തൃശൂര്‍: കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 ശതമാനം മുതല്‍ 60 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന നടപ്പു വര്‍ഷത്തെ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാടുവെട്ടു യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെ സബ്സിഡി നിരക്കില്‍ ലഭിക്കും. എസ്.സി, എസ്.ടി വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കള്‍ക്ക് മെഷിനറി വാങ്ങുന്നതിനുള്ള ടാര്‍ജറ്റും പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മെഷിനറി വാങ്ങുന്നതിനും ഇപ്പോള്‍ അപേക്ഷിക്കാം.

രജിസ്ട്രേഷന്‍, യന്ത്രങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കല്‍, ഡീലര്‍മാരെ തിരഞ്ഞെടുക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി അറിയല്‍, സബ്സിഡി ലഭിക്കല്‍ എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈനായി തന്നെ അറിയാന്‍ സംവിധാനമുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് മാത്രമല്ല, വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പദ്ധതിയുടെ ഭാഗമാകാന്‍ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് ആഗസ്റ്റ് 15 മുതല്‍ agrimachinery.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. സംശയനിവാരണങ്ങള്‍ക്ക് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ, അക്ഷയകേന്ദ്രങ്ങളിലോ, ജില്ലയിലെ കൃഷിഭവനുകളിലോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 2325208.

Related Articles

Back to top button