IndiaLatest

കോവിഡ് പോരാളികള്‍ക്ക് ആദരവ് അര്‍പ്പിച്ച് സൈന്യം

“Manju”

സിന്ധുമോള്‍ ആര്‍

രാജ്യത്തെ കോവിഡ് പോരാളികള്‍ക്ക് സൈനികവിഭാഗങ്ങളുടെ ആദരം. കോവിഡ് പ്രതിരോധത്തില്‍ മുന്നണിയിലുളള പൊലീസുകാര്‍ക്ക് ആദരവുമായി ഡല്‍ഹിയിലെ പൊലീസ് സ്മാരകത്തില്‍ സേനാമേധാവികള്‍ പുഷ്പചക്രം സമര്‍പിച്ച് സല്യൂട്ട് നല്‍കി. രാജ് പഥിലൂടെ താഴ്ന്നുപറന്ന വ്യോമസേന ഹെലികോപ്റ്ററുകള്‍ പൊലീസ് സ്മാരകത്തില്‍ പുഷ്പവൃഷ്ടി നടത്തി.

കോവിഡ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതിനൊപ്പം ജനങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്നതിനും വേണ്ടിയാണ് ആദരമർപ്പിച്ചുള്ള വിവിധ സേനാ വിഭാഗങ്ങളുടെ വ്യത്യസ്തമായ പരേഡ്. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും അസമിലെ ദിബ്രൂഗഡ് മുതൽ ഗുജറാത്തിലെ കച്ച് വരെയും വ്യോമസേനയുടെ നേതൃത്വത്തിൽ യുദ്ധവിമാനങ്ങൾ ആകാശപരേഡ് നടത്തി. നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ദീപം തെളിയിച്ചു.

രാജ്യത്തെ തിരഞ്ഞെടുത്ത കോവിഡ് ആശുപത്രികൾക്ക് മുകളിൽ യുദ്ധ വിമാനങ്ങളിൽ നിന്നും ഹെലികോപ്റ്ററുകളിൽ നിന്നും പൂക്കൾ വിതറി. സുഖോയ് 30, മിഗ് 29 യുദ്ധ വിമാനങ്ങളാണ് ഡൽഹിയുടെ ആകാശത്ത് കോവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുന്നത്. ആശുപത്രികൾക്ക് മുൻപിൽ കരസേന ബാൻഡ് പ്രകടനവും നടത്തി. പൊലീസിന്റെ സേവനത്തിന് നന്ദി അറിയിക്കാൻ കരസേന മേധാവി ഡൽഹി പൊലീസ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ചട്ടക്കൂടുകൾക്ക് അപ്പുറം പ്രവർത്തിക്കാൻ തയ്യാറാണെന്ന സംയുക്ത സൈനിക മേധാവിയുടെ വാക്കുകളാണ് വിവിധ സേന വിഭാഗങ്ങൾ ഏറ്റെടുത്തത്.

Related Articles

Leave a Reply

Back to top button