IndiaInternational

നോബൽ ജേതാവുമായി സഹകരിച്ചു തേർട്ടി മീറ്റർ ടെലസ്‌ കോപ്പ് പദ്ധതി

“Manju”

ബിന്ദുലാൽ തൃശൂർ

ഹവായിയിലെ മൗനക്കിയയിൽ സ്ഥാപിക്കുന്ന തേർട്ടി മീറ്റർ ടെലസ്കോപ്പ് വികസന പദ്ധതിയിൽ 2020ലെ ഊർജതന്ത്ര നൊബേൽ പുരസ്കാര ജേതാവ് പ്രൊഫസർ ആൻഡ്രിയ ഗേസുമായി സഹകരിച്ഛ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് തേർട്ടി മീറ്റർ ടെലസ്കോപ്പ്.

ഭൂമി ഉൾപ്പെടുന്ന താരാ പഥത്തിന്റെ മധ്യഭാഗത്തായുള്ള പ്രത്യേക വസ്തുവിനെ തിരിച്ചറിഞ്ഞതിലെ സംഭാവനകൾ പരിഗണിച്ചാണ് പ്രൊഫസർ ഗേസ്, പ്രൊഫസർ റോജർ പെൻറോസ്, പ്രൊഫസർ റയിൻഹാർഡ് ഗെൻസൽ എന്നിവർക്ക് ഇക്കൊല്ലത്തെ ഊർജ്ജതന്ത്ര നോബൽ പുരസ്കാരം ലഭിച്ചത്. ഇതിൽ നൽകിയ സംഭാവനയ്ക്ക് പുറമേ അടുത്ത തലമുറ കണ്ടുപിടുത്തമായ തേർട്ടി മീറ്റർ ടെലസ്കോപ്പ് വികസനത്തിലും പ്രൊഫസർ ഗേസ് ഏറെനാളായി പ്രവർത്തിച്ചുവരികയായിരുന്നു.

കാൾറ്റെക്ക്, കാലിഫോർണിയ, കാനഡ, ജപ്പാൻ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ സർവകലാശാലകൾ എന്നിവർ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണ പദ്ധതിയാണ് തേർട്ടി മീറ്റർ ടെലസ്കോപ്പ്. ശാസ്ത്ര-സാങ്കേതിക, ആണവോർജ്ജ വകുപ്പുകൾ വഴിയാണ് ഇന്ത്യയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ പദ്ധതിയിൽ സഹകരിക്കുന്നത്.

Related Articles

Back to top button