KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിൽ

“Manju”

സ്വന്തം ലേഖകൻ

നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തിൽ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷണസാമഗ്രികൾ വിതരണം ചെയ്തു.
ഇന്ന് വൈകിട്ട് 4 മണിക്ക് ബഹുമാനപ്പെട്ട പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഷാജി ഐസക്ക് അവർകൾ ശാന്തിഗിരി ആശ്രമം പാമ്പാടി ഉപാശ്രമം ഇൻചാർജ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വിയിൽ നിന്നും ഏറ്റുവാങ്ങി.
കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തിയ പ്രസ്തുത ചടങ്ങിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി വിജയകുമാരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ സനു ശങ്കർ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി രശ്മി, അസിസ്റ്റന്റ് സെക്രട്ടറി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി അനിതാ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button