KeralaLatest

കടലാക്രമണം തടയാന്‍ ടെട്രാപോഡ് വിദ്യ; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രടറി ഡോ. വി പി ജോയി, വിവിധ വകുപ്പ് സെക്രടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കടലാക്രമണം ചെറുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കാന്‍ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles

Back to top button