KeralaLatest

*ശാന്തിഗിരിയുടെ ഭക്ഷണവിതരണം എറണാകുളത്ത് മൂന്നാം ദിവസത്തിലേക്ക്

“Manju”

സ്വന്തം ലേഖകൻ

*നവഒലി ജ്യോതിർദിനാഘോഷവുമായി ബന്ധപ്പെട്ട് ശാന്തിഗിരി ആശ്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കുന്ന അന്നദാനം പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണ പൊതി വിതരണത്തിന്റ ഉദ്ഘാടനം ഇന്ന് രാവിലെ 12 മണിക്ക് ബഹുമാനപ്പെട്ട തൃക്കാക്കര എം എൽ എ ശ്രീ. പി.ടി തോമസ്സ് അവർകൾ ഭക്ഷണ പൊതികൾ പോലിസ് സേനാംഗങ്ങൾക്ക് നല്കിക്കൊണ്ട് നിർവ്വഹിക്കുകയുണ്ടായി
ഏറണാകുളം ഉപആശ്രമം ഹെഡ് സർവ്വാദരണീയ ജനനി വിജയ ജ്ഞാന തപസ്വിനിയുടെ സാന്നിദ്ധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് നടത്തിയ പ്രസ്തുത ചടങ്ങിൽ ബ്രഹ്മചാരി ശ്രീ ഗീരീഷ്, ശാന്തിഗിരി ആശ്രമം അഡ്വസറി ബോർഡ്‌ മെമ്പർമാരായ ശ്രീ. സതീശൻ ആർ, അഡ്വ. കെ സി സന്തോഷ് കുമാർ, ശ്രീ ഹരി പറവൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button