IndiaLatest

ട്രെയിനുകള്‍ റദ്ദാക്കി; ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾ തകർത്തു

“Manju”

അഹമ്മദാബാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാകുന്നു. ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. രാജ്കോട്ടിലെ ഷാപ്പർ വ്യവസായ മേഖലയിലാണ് സംഭവം.

ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നായിരുന്നു കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ പങ്കാളികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബൽറാം മീണ അറിയിച്ചു.
ഉത്തർപ്രദേശ്-മധ്യപ്രദേശ് അതിർത്തിയിലും വൻസംഘർഷമുണ്ടായി. കുടിയേറ്റ തൊഴിലാളികൾ ബാരിക്കേഡുകൾ തകർത്ത് ഉത്തർപ്രദേശിലേക്ക് കടന്നു. പോലീസ് ലാത്തി ചാർജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു. കുടിയേറ്റ തൊഴിലാളികൾ കാൽനടയായി വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുപി അതിർത്തികളിൽ വൻ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button