InternationalLatest

സാംസങ് ഗാലക്സി ഫ്ലിപ് 4ന് 90,000 രൂപ

“Manju”

സാംസങ്ങിന്റെ പുതിയ പ്രീമിയം ഫോണുകളുടെ ഇന്ത്യയിലെ വിലവിവരങ്ങള്‍ പുറത്ത്. മടക്കാവുന്ന ഗാലക്‌സി ഫ്ലിപ്പ് 4ന് 90,000 രൂപയും ഗാലക്‌സി ഫോള്‍ഡ് 4ന് 1.55 ലക്ഷം രൂപയുമാണ് വില.രൂപ-ഡോളര്‍ കറന്‍സിയിലെ ചാഞ്ചാട്ടവും ആഗോള വിപണി ഘടകങ്ങളും മുന്‍വര്‍ഷത്തെ മോഡലുകളെ അപേക്ഷിച്ച്‌ ഈ വര്‍ഷം വിലവര്‍ധനവിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഗാലക്സി ഫ്ലിപ്3 5ജി 84,999 രൂപയ്ക്കും ഗാലക്സി ഫോള്‍ഡ് 3 5ജി 149,999 രൂപയ്ക്കുമാണ് അവതരിപ്പിച്ചിരുന്നത്.

പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍ ഓഗസ്റ്റ് 16 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ഹാന്‍ഡ്സെറ്റുകള്‍ സാംസങ്ങിന്റെ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.ഗാലക്സി ഇസഡ് ഫോള്‍ഡ് 4, ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നിവ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്ബനി നേരത്തേ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കൂടാതെ, പ്രീ-ബുക്കിങ്ങില്‍ ഉപഭോക്താക്കള്‍ക്ക് 5,199 രൂപയുടെ സമ്മാനവും ലഭിക്കും.ഗാലക്സി ഇസഡ് ഫ്ലിപ് 4 നുള്ള പ്രത്യേക ബെസ്‌പോക്ക് എഡിഷനും ഗാലക്സി ഇസഡ് ഫോള്‍ഡ് 4 ന്റെ 1ടിബി സ്റ്റോറേജ് വേരിയന്റും ലഭ്യമാകുമെന്ന് സാംസങ് അറിയിച്ചു. പ്രത്യേക ഓഫറുകള്‍ ഓഗസ്റ്റ് 17 വരെ ലഭിക്കും. ഗാലക്സി ഇസഡ് ഫ്ലിപ് 4 ഹാന്‍ഡ്സെറ്റ് ബോറ പര്‍പ്പിള്‍, ഗ്രാഫൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലൂ കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്.

Related Articles

Back to top button