KeralaLatest

തെങ്ങ് ദേഹത്തേക്ക് മറിഞ്ഞു വീണ് യുവാവ് മരിച്ചു

“Manju”

കോട്ടയം: തൊടുപുഴ മേലുകാവില്‍ മരം മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞു വീണ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട കളത്തൂക്കടവ് സ്വദേശി ജോണ്‍സണ്‍ (25) ആണ് മരിച്ചത്.
പിക്കപ്പ് വാന്‍ ഉപയോഗിച്ച്‌ കെട്ടിവലിച്ച്‌ മരം മുറിക്കാന്‍ ശ്രമിക്കുന്നതിനിടെ റബര്‍ മരം തെങ്ങിന് മുകളിലേക്ക് പതിക്കുകയും തുടര്‍ന്ന് തെങ്ങ് ഒടിഞ്ഞ് വീഴുകയുമായിരുന്നു. ഒടിഞ്ഞ തെങ്ങ് ജോണ്‍സന്റെ ദേഹത്തേക്ക് ആണ് പതിച്ചത്. അപകടം നടന്നയുടന്‍ ജോണ്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അവിവാഹിതനായ ഇയാള്‍ക്ക് അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളുമാണുള്ളത്. അച്ഛന്‍ : ജോയി, അമ്മ : സീന, സഹോദരങ്ങള്‍ : ജോമോന്‍,ചിഞ്ചു.

Related Articles

Back to top button