IndiaInternationalLatest

പന്ത്രണ്ടാം ക്ലാസ് എഴുത്തുപരീക്ഷ തുടങ്ങി

“Manju”

കുവൈത്ത് സിറ്റി: കുവൈത്തില്‍ 12ാം ക്ലാസ് എഴുത്തുപരീക്ഷ തുടങ്ങി. 321 സ്കൂളുകളിലായി 49,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷക്കു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ജൂണ്‍ 24ന് സമാപിക്കും.
വിദ്യാഭ്യാസമന്ത്രി ഡോ. അലി അല്‍ മുദഫ്, അണ്ടര്‍ സെക്രട്ടറി അലി അല്‍ യാഖൂബ്, അസി. അണ്ടര്‍ സെക്രട്ടറി ഉസാമ അല്‍ സുല്‍ത്താന്‍, ആറ് വിദ്യാഭ്യാസ മേഖലയിലെയും ഡയറക്ടര്‍മാര്‍ എന്നിവര്‍ വിവിധ ഭാഗങ്ങളിലെ സ്കൂളുകളില്‍ പരിശോധന നടത്തി. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരണം.
ഒാരോ ആരോഗ്യ മേഖലകളിലും നിശ്ചയിച്ച സ്കൂളുകളില്‍ ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് പരിശോധന സൗകര്യം ഒരുക്കുകയായിരുന്നു. റിലീജിയസ് സ്കൂള്‍ പരീക്ഷകളും 24ന് അവസാനിക്കും. മേയ് അവസാനം നടക്കേണ്ട പരീക്ഷ പത്തുദിവസം നീട്ടിവെക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് എഴുത്തുപരീക്ഷക്ക് തയാറെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷയും പാര്‍ലമെന്‍റ് അംഗങ്ങളുടെ ശിപാര്‍ശയും പരിഗണിച്ചാണ് പ്ലസ്ടു പരീക്ഷയും അതോടൊപ്പം പത്താം ക്ലാസിലെ ഒാണ്‍ലൈന്‍ പരീക്ഷ ഉള്‍പ്പെടെ മറ്റു പരീക്ഷകളും 10 ദിവസത്തേക്ക് നീട്ടിയത്.

Related Articles

Back to top button