InternationalLatest

ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഓസ്‌ട്രേലിയ

“Manju”

Image result for ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഓസ്‌ട്രേലിയ

ശ്രീജ.എസ്

കാന്‍ബറ: വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്ന പൗരന്‍മാര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഓസ്‌ട്രേലിയ. അച്ചടിച്ച്‌ നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്.

ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ മുദ്രയോട് കൂടിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗരേഖയനുസരിച്ചാണ് പുറത്തിറക്കുക. ലോകത്തെ ഏതു രാജ്യത്തും യാത്രചെയ്യാനും വിസ കാര്യങ്ങള്‍ക്ക് ഉപയോഗി ക്കാനും പാകത്തിലാണ് സര്‍ട്ടിഫിക്കറ്റുകളെന്നും ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പറിയിച്ചു.

സൈബര്‍ സുരക്ഷാ ദൃഷ്ടിയിലും കൃത്യതയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നതെന്നും ഓസ്‌ട്രേലിയ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പുകളുമായി ബന്ധപ്പെട്ട് കാലങ്ങളായി ഓസ്‌ട്രേലിയയില്‍ സൂക്ഷിക്കുന്ന രജിസ്റ്ററിലെ വിവരങ്ങളും വാക്‌സിനേഷന്‍ വിവരങ്ങളും സമഗ്രമാക്കിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. ഒക്ടോബര്‍ മാസത്തോടെ രാജ്യത്തെ മുഴുവന്‍ ജനതയ്ക്കും വാക്‌സിന്‍ നല്‍കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.

Related Articles

Back to top button