KeralaLatest

ശാന്തിഗിരിയുടെ അന്നദാനം കൊല്ലയിൽ ഗ്രാമപഞ്ചായത്തിൽ

“Manju”

ശശീന്ദ്രദേവ്. കെ

നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം കേരളമൊട്ടാകെ നടത്തുന്ന അന്നദാനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകുന്ന പച്ചക്കറി പലവ്യഞ്ജന വിഭവങ്ങൾ പറശ്ശാല എം.എൽ.എ ശ്രീ. സി.കെ. ഹരീന്ദ്രൻ ഏറ്റുവാങ്ങി.

പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വൈ. ലേഖ, വൈസ് പ്രസിഡൻറ് ശ്രീ. വി. എസ്. ബിനു, സെക്രട്ടറി ശ്രീ. ഷാജി കുമാർ, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീ. ജയകുമാർ, ശ്രീ. മോഹൻ കുമാർ, ശ്രീ. രഘുകുമാരൻ നായർ, ഏരിയ ഡെപ്യൂട്ടി മാനേജർ ശ്രീ. കെ. വിജയൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button