KeralaLatest

അഭിഭാഷകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് സുപ്രീം കോടതി .

“Manju”

ശ്രീജ.എസ്

 

ന്യൂഡൽഹി: അപവാദ പ്രചാരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജയില്‍ ശിക്ഷ വിധിച്ചു. അഭിഭാഷകരായ വിജയ് കുര്‍ള, നിലേഷ് ഓജ, റാഷിദ് ഖാന്‍ എന്നിവര്‍ക്കെതിരേയാണ് സുപ്രീം കോടതി മൂന്ന് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

ജസ്റ്റിസുമാരായ ദീപക് ഗുപ്ത അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. റോഹിങ്ട്യണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരേ അപവാദ പ്രചാരണം നടത്തിയതിനാണ് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും 2000 രൂപ വീതം പിഴയും ഇവർക്കെതിരേ കോടതി വിധിച്ചത്.

നേരത്തെ അഭിഭാഷകനായ മാത്യു നെടുമ്പാറക്കെതിരേ ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നടപടിയെടുത്തതിനാണ് അഭിഭാഷകര്‍ അസത്യപ്രചാരണം നടത്തിയത്. ഇതിനെതിരേ കോടതി അലക്ഷ്യ ഹര്‍ജി നടപടി ആരംഭിച്ചു. എന്നാല്‍ നടപടിയില്‍ ഇവര്‍ പങ്കെടുത്തതോ ക്ഷമാപണം നടത്തിയതോ ഇല്ല.

ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച അപകീര്‍ത്തികരമായ ആരോപണങ്ങളില്‍ നടപടി നേരിടുമ്പോള്‍ മറ്റുള്ളവര്‍ പ്രകടിപ്പിക്കുന്ന ക്ഷമാപണമോ പശ്ചാത്താപമോ ഇവരുടെ ഭാഗത്തു നിന്നുണ്ടാവാത്തതിനാല്‍ അവരെ നിഷ്പ്രയാസം വിടാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ കരുതുന്നു” എന്ന് പറഞ്ഞാണ് വിധി പ്രസ്താവിച്ചത്. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് ദീപക് ഗുപ്ത മെയ് 6ന് വിരമിക്കേണ്ടതിനാല്‍ മെയ് 4ന് കേസ് പരിഗണിക്കുകയായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം തടവു ശിക്ഷ അനുവദിച്ചാല്‍ മതി.

Related Articles

Back to top button