Latest

‘പ്രധാനമന്ത്രി സംഗ്രഹാലയം’ വലിയൊരു പ്രചോദനമാണെന്ന് നരേന്ദ്രമോദി

“Manju”

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം രാജ്യം ആഘോഷിക്കുന്ന വേളയിൽ ‘പ്രധാനമന്ത്രി സംഗ്രഹാലയം’ വലിയൊരു പ്രചോദനമാണെന്ന് നരേന്ദ്രമോദി. ഇന്ന് ഇന്ത്യ എവിടെയെത്തി നിൽക്കുന്നു എന്നതിൽ സ്വാതന്ത്ര്യാനന്തരം അധികാരത്തിലേറിയ ഓരോ സർക്കാരിനും വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഈ മ്യൂസിയം വലിയ പ്രചോദനമാണ്. മുൻ പ്രധാനമന്ത്രിമാരുടെ കുടുംബങ്ങളെ ഇന്നിവിടെ കാണാൻ കഴിയും. അവരുടെ സാന്നിധ്യത്താൽ ഈ ചടങ്ങ് അനുഗ്രഹീതമായിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനാധിപത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ‘അവരെ ഓർക്കുന്നതിലൂടെ സ്വതന്ത്ര ഇന്ത്യയുടെ യാത്രയെ കൂടി നമുക്ക് അറിയാൻ സാധിക്കുന്നു. ഈ മ്യൂസിയത്തിലെത്തുന്നവർക്ക് അവരുടെ സംഭാവനകളുമായി പരിചിതമാകാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം രാജ്യത്ത് അധികാരത്തിലേറിയിട്ടുള്ള പ്രധാനമന്ത്രിമാർക്കായി സമർപ്പിക്കുന്ന സംഗ്രഹാലയത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെയാണ് നരേന്ദ്രമോദി നിർവഹിച്ചത്. മ്യൂസിയത്തിലേയ്‌ക്കുള്ള ആദ്യ പ്രവേശന ടിക്കറ്റ് വാങ്ങി അദ്ദേഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലൂടെയും പ്രവർത്തനത്തിലൂടെയും ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള സമ്പന്നമായ തിരിഞ്ഞുനോട്ടമായിരിക്കും ഈ മ്യൂസിയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി തീൻ മൂർത്തി ഭവനിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button