IndiaLatest

സെന്‍ട്രല്‍ വിസ്താ പദ്ധതി; ഹര്‍ജികളില്‍ സുപ്രിം കോടതി വിധി ഇന്ന്

“Manju”

സെന്‍ട്രല്‍ വിസ്താ പദ്ധതി; ഹര്‍ജികളില്‍ സുപ്രിം കോടതി വിധി ഇന്ന് പറയും

ശ്രീജ.എസ്

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ വിധി സുപ്രിംകോടതി ഇന്ന് പറയും. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളും അടക്കം ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രിം കോടതി ഇന്ന് തീര്‍പ്പാക്കുന്നത്. ഡിസംബര്‍ 10ന് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല.
പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രിം കോടതിക്ക് മുന്നില്‍ എത്തിയത്. പുതുതായി പണിയുന്ന ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റും അതിന് സമീപം മൂന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും അടങ്ങുന്നതാണ് സെന്‍ട്രല്‍ വിസ്താ പദ്ധതി. ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജിവ് ഖന്ന എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് സെന്‍ട്രല്‍ പദ്ധതിയുടെ ഭാവി നിശ്ചയിക്കുക.

Related Articles

Back to top button