Kerala

മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി 1000 പേർക്ക് പ്രവേശനം

“Manju”

എം . കെ . പുരുഷോത്തമൻ

ബത്തേരി: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിൽ ഒന്നായ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വെള്ളിയാഴ്ച മുതൽ 1000 പേരെ കടത്തി വിടുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ വയനാട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു
നിലവിൽ 400 പേർക്ക് മാത്രമാണ് പ്രവേശന അനുവാദമുള്ളത്. ഇതിന്റെ ഭാഗമായി മുത്തങ്ങക്കടുത്തുള്ള കല്ലൂരിലെ താൽക്കാലിക ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യമൊരുക്കും പരിശോധന കൗണ്ടറുകൾ 4-ൽ നിന്നും 10 ആയി വർദ്ധിപ്പിക്കും ഗർഭിണികൾ, മൃദ ശരീരം കൊണ്ടുവരുന്നവർ , രോഗികൾ എന്നിവർ ക്യൂ നിൽക്കേണ്ടതില്ലെന്നും വയനാട് ജില്ലാ കളക്ടർ Dr. അദീല അബ്ദുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു

 

Related Articles

Back to top button