Kerala

താമര പൂക്കളിലുണരുന്ന സ്നേഹ സംഗീതം.

“Manju”

കൃഷ്ണകുമാർ

നവഒലി ജ്യോതിർദിനത്തിൽ, താമര പൂക്കൾ ശാന്തിഗിരി ആശ്രമത്തിലെത്തിക്കാനായി ശേഖരിക്കുന്ന ചെറുപ്പക്കാരുടെ ഈ കർമ്മം കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങിയിട്ടില്ല. കായലിലെ താമര പാടത്ത് നിന്ന് രണ്ടായിരത്തോളം പുഷ്പങ്ങൾ ശേഖരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.

താമര വള്ളികൾ നിറഞ്ഞ കായലിന്റെ ഉൾഭാഗത്ത് മുരളി, സച്ചു, ഷാജി, സുര്യ പ്രകാശ് കൃഷണകുമാർ എന്നീ ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യം മാത്രം, കൈമുതലാക്കിയുള്ള കർമ്മം വരും തലമുറകൾക്ക് മാതൃക തന്നെയാണ്.

അരക്കൊപ്പം വെള്ളത്തിൽ ചെളിയിലൂടെ, പരസ്പരം കൈകോർത്ത് പിടിച്ച്, ആഴങ്ങളിൽ കാലു പുതയാതെ താമര തണ്ടുകൾ വകഞ്ഞുമാറ്റി പൂക്കൾ ശേഖരിക്കുന്നത് നല്ല ആയാസമുള്ള കാര്യമാണ്.

ഇലക്ട്രിസിറ്റി ബോർഡ് ഉദ്ദ്യാഗസ്ഥനായ മുരളിയും, ആട്ടോറിക്ഷ ഡ്രൈവർ ആയ സച്ചുവും, പ്ലബിംഗ് കോൺട്രാക്ടർ ആയ ഷാജിയും, പ്രസ്സ് ഓണർ ആയ സൂര്യപ്രകാശും കൃഷ്ണ കുമാറുമൊക്കെ മറ്റു മേഖലകളിലെ മാത്രം പരിചയം ഉള്ളവരാണ്

 

Related Articles

Back to top button