InternationalKeralaLatest

കേരളത്തിന് സാന്ത്വനമായി വർഗീസ് കുര്യൻ

“Manju”

ശ്രീജ.എസ്

 

മനാമ: കോവിഡ് ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി അല്‍ നമാല്‍ ആന്‍ഡ് വി കെ എല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് കുര്യന്‍, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപയാണ് സംഭാവന നല്‍കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചിരിന്നു.

കോവിഡ് കാരണം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സഹായ പ്രവര്‍ത്തിയ്ക്ക് സന്നദ്ധനായതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും നിരീക്ഷണത്തില്‍ കഴിയേണ്ടവരെ പാര്‍പ്പിക്കുന്നതിനും തന്റെ കമ്പനിയുടെ കീഴിലുളള ഹോട്ടലുകളും എട്ടു കെട്ടിടങ്ങളും സൗജന്യമായി ബഹ്റൈന്‍ സര്‍ക്കാരിന് അദ്ദേഹം വിട്ടു നല്‍കിയിരുന്നു.

ക്വാറന്റിനില്‍ കഴിയുന്നവര്‍ക്ക് ഹിദു മേഖലയിലെ എട്ടു കെട്ടിടങ്ങളിലെ 253 മുറികളാണ് നല്‍കിയത് . രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിന് 164 മുറികളുളള പാര്‍ക്ക് റെജീസ് ഹോട്ടലിനെ ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ താല്‍ക്കാലിക ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു.

ബഹ്‌റൈന്‍ സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്പെടുന്ന ഇത്തരം സഹായങ്ങള്‍ ഇപ്പോഴത്തെ അടിയന്തര ആവശ്യമായി കണ്ടുകൊണ്ടാണ് വര്‍ഗീസ് കുര്യന്‍ ഈ പിന്തുണയുമായി മുന്‍പോട്ടു കടന്നു വന്നത്.സമൂഹത്തോടുള്ള തന്റെ കടപ്പാടാണ് ഈ കാരുണ്യ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്. ഇത് ഓരോ മനുഷ്യനും മാത്രയാണ്.

ഇദ്ദേഹത്തിന്റെ സല്‍പ്രവര്‍ത്തിയെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ് പ്രശംസിച്ചു.

Related Articles

Back to top button