KeralaLatest

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

“Manju”

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി / പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു മുതൽ നാലുമാസം വരെ ദൈർഘ്യമുള്ള സൗജന്യ കോഴ്‌സുകളാണ്. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്‌റ്റൈപ്പൻഡും നൽകും. അപേക്ഷകർ കെൽട്രോൺ നോളജ് സെന്റർ, ഒന്നാം നില, ബി.എസ്.എൻ.എൽ സെന്റർ, തൃശ്ശൂർ എന്ന വിലാസത്തിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും ഫോട്ടോയും സഹിതം അപേക്ഷിക്കുക. ഫോൺ: 0487-2429000 / 9995495396

Related Articles

Back to top button