KeralaLatest

ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് 27ാമത് പ്രതിഷ്ഠാ വാർഷികം സമുചിതമായി ആഘോഷിച്ചു.

“Manju”
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് 27ാമത് പ്രതിഷ്ഠാ വാർഷികം കപ്പൂച്ചിൻ ആശ്രമം പേട്ടയുടെ കാര്യദർശി ഫാദർ ബോബി ജോസ് കട്ടിക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

പാലാരിവട്ടം (എറണാകുളം) : ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ച് 27-ാംമത് പ്രതിഷ്ഠാ വാർഷികം ഇന്ന് (25-04-2023) ചൊവ്വാഴ്ച സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മണിക്ക് ധ്വജം ഉയർത്തിയതോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സമാദരണീയ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി, സമാദരണീയ ജനനി വിനയ ജ്ഞാന തപസ്വിനി, ആത്മബന്ധുക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

രാവിലെ 11 ന് നടന്ന പൊതു സമ്മേളനത്തിന് ആശ്രമം പ്രസിഡണ്ട് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി  അദ്ധ്യക്ഷത വഹിച്ചു. വാർഷിക സമ്മേളനം കപ്പൂച്ചിൻ ആശ്രമം പേട്ടയുടെ കാര്യദർശി ഫാദർ ബോബി ജോസ് കട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സമാദരണീയ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി സമാദരണീയ ജനനി വിനയ ജ്ഞാന തപസ്വിനി എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിച്ചു. ആത്മബന്ധുക്കളായ വേണു ഗോപാലൻ പി കെ, ആർ സതീശൻ, ഡോ. കിഷോർ രാജ്, ക്യാപ്റ്റ്ൻ മോഹൻദാസ്, ഹലിൻകുമാർ, നാഗേഷ്, കിരൺ എസ്, റിട്ടയഡ്. ജില്ലാ ജഡ്ജ് മധു, പത്മാക്ഷി ടീച്ചർ, കുമാരി അഞ്ജനാ സനിൽ എന്നിവർ സംസാരിച്ചു. അഡ്വക്കറ്റ് കെ.സി. സന്തോഷ് കുമാർ സ്വാഗതവും പുഷ്പരാജ് ബി എസ് കൃതജ്ഞനയും രേഖപ്പെടുത്തി. ഉച്ചക്ക് 12 ന് ഗുരുപൂജയും വൈകിട്ട് 7 ന് ദീപ പ്രദക്ഷിണവും ഉണ്ടായിരുന്നു. തുടർന്ന് 9 മണിക്കാരംഭിച്ച വിവിധ കലാ പരിപാടികളോടെ വാർഷിക ആഘോഷങ്ങൾക്ക് സമാപനമായി.

Related Articles

Back to top button