IndiaLatest

ചെന്നൈ ശാന്തിഗിരി ഒരുങ്ങുന്നു.. ഗുരുവിനെ വരവേല്‍ക്കാന്‍

“Manju”

ചെയ്യൂര്‍ (ചെന്നൈ) : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ചില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഈ മാസം 5-ാം തീയതി ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത ചെയ്യൂര്‍ ആശ്രമത്തില്‍ എത്തുകയാണ്. ജനുവരി ഏഴാതീയതി ഗുരുസ്ഥാനീയ പുതിയ പ്രാര്‍ത്ഥനാലയത്തിന് ശിലാസ്ഥാപനം നടത്തും. ദര്‍ശനമന്ദിരം ഉള്‍പ്പെടുന്ന രജതജൂബിലി മന്ദിരത്തിന്റെ അവസാന വട്ടവര്‍ക്കുകള്‍ ധൃതഗതിയില്‍ നടന്നുവരുന്നു. ഇന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ വര്‍ക്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാദിവസവും അതാത് ദിവസം ചെയ്യേണ്ട കാര്യങ്ങളും കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുവാന്‍ കോര്‍ഡിനേഷന്‍ മീറ്റിംഗ് നടന്നുവരുന്നു.

ആശ്രമം ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ഡിേഷന്‍ മീറ്റിംഗ്

ഇന്ദ്രീയങ്ങള്‍ക്കതീതമായി മനസ്സും ശരീരവും ഏകാഗ്രതയുടെ പാരമ്യതയില്‍ എത്തുവാനും ദൈവീകസാന്നിദ്ധ്യം അടുത്തറിയുവാനുമുതകുന്ന രീതിയില്‍ അവാച്യമായ അനുഭവ സാമീപ്യം അനുഭവിക്കുവാനുതകുന്ന രീതിയിലാണ് ചെയ്യൂര്‍ ആശ്രമത്തില്‍ ധ്യാനമഠം മിഴിതുറക്കുന്നത്. ധ്യാനമഠത്തിന്റെ പണികളും അവസാനഘട്ടത്തിലാണ്. ഇനി അഞ്ച് നാളുകള്‍.. ഏവരും ആകാംക്ഷയോടെ ചെന്നൈയിലേക്ക് കണ്ണും കാതും മനസ്സും അര്‍പ്പിക്കുന്ന ഗുരുശിഷ്യപാരസ്പര്യത്തിന്റെ ദിനങ്ങള്‍ക്കായി കാതോര്‍ക്കാം.

ചെയ്യൂരില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങളിലൂടെ……

Related Articles

Back to top button