Uncategorized

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ബി.എം.സി കമ്മീഷണറെ മാറ്റി, നിയമനങ്ങള്‍ നടത്തി താക്കറെ

“Manju”

സിന്ധുമോള്‍ ആര്‍

 

മുംബൈ: ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍(BMC) കമ്മിഷണര്‍ പ്രവീണ്‍ പര്‍ദേശിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി പകരം ഇക്ബാല്‍ ചഹലിനെ നിയമിച്ചു. മുംബൈ നഗരത്തില്‍ കൊറോണവ്യാപനത്തിനെതിരെയുള്ള പ്രതിരോധനടപടികള്‍ പരാജയപ്പെട്ടതിനാലും കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രവീണ്‍ പര്‍ദേശിയെ മുന്‍സിപ്പല്‍ കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വെള്ളിയാഴ്ച ഉത്തരവിറക്കിയത്.

നഗരവികസന വകുപ്പില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഇക്ബാല്‍ ചഹലിനെ മുന്‍സിപ്പല്‍ കമ്മിഷണറാക്കിയപ്പോൾ പര്‍വീണ്‍ പര്‍ദേശിയെ അതേ സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. മുംബൈ അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മിഷണര്‍ അബ്ബാസാഹെബ് ജര്‍ഹദിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി പകരം മുന്‍ താനെ മുന്‍സിപ്പല്‍ സഞ്ജീവ് ജയ്‌സ്വാളിന് ചുമതല നല്‍കി.

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ അശ്വിനി ഭിഡെയെ അഡീഷണല്‍ മുന്‍സിപ്പല്‍ കമ്മിഷണറായി നിയമിച്ചു. ജയ്ശ്രീ ഭോജിന് പകരമാണ് നിയമനം. ബിഎംസിയുടെ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അശ്വിനി ഭിഡെയ്ക്ക് നേരത്തെ തന്നെ പ്രത്യേക ചുമതല നല്‍കിയിരുന്നു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. 17,974 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 11,394 കേസുകള്‍ മുംബൈയില്‍ നിന്നാണ്. 437 പേര്‍ മുംബൈയില്‍ മാത്രം മരണത്തിന് കീഴടങ്ങുകയും ചെയ്തു. വൈറസ് വ്യാപനം അടിയന്തരമായി തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.

Related Articles

Back to top button