Uncategorized

ചെക്ക് ഡാമിലെ ചെളിയിൽ കുടുങ്ങി കാട്ടാന ചെരിഞ്ഞു

“Manju”

പാലക്കാട് : നെല്ലിയാമ്പതിയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാന ചെരിഞ്ഞു. ആനയെ ചെളിയിൽ നിന്നും കയറ്റാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പോത്തുപാറ ചെക്ക് ഡാമിലാണ് സംഭവം.

ചൊവ്വാഴ്ചയാണ് പിടിയാനയെ ചെക്ക് ഡാമിലെ ചെളിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. കാട്ടാനകളുടെ ചിന്നംവിളി കേട്ട് സ്ഥലത്തെത്തിയ തൊഴിലാളികളാണ് ആനയെ കണ്ടത്. ഇതിന് സമീപം മറ്റ് മൂന്ന് ആനകളുമുണ്ടായിരുന്നു.

ആനയുടെ കാല് മാത്രമാണ് ആദ്യം കുടുങ്ങിയത്. രണ്ട് ദിവസത്തിനുള്ളിൽ ആന പൂർണമായും ചെളിയിൽ മുങ്ങുകയായിരുന്നു. ഇന്ന് രാവിലെയോടെ ആന ചെരിഞ്ഞതായി വനംവകുപ്പ് അറിയിച്ചു.

Related Articles

Back to top button