IndiaLatest

അതിഥി തൊഴിലാളികളെ സ്വീകരിക്കണമെന്ന്; അമിത് ഷാ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സംസ്ഥാനത്ത് തിരികെയെത്തിക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. തൊഴിലാളി‍കൾക്കായി ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനുകൾ സംസ്ഥാനത്ത് എത്താൻ ബംഗാൾ അനുമതി നൽകുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. നാട്ടിലെത്താൻ കൊതിക്കുന്ന തൊഴിലാളികളോട് അങ്ങേയറ്റം ക്രൂരതയാണ് ബംഗാൾ സർക്കാർ കാണിക്കുന്നതെന്നും അമിത് ഷാ കത്തിൽ ആരോപിക്കുന്നു.

ഇതുവരെ 2 ലക്ഷം തൊഴിലാളികളെ കേന്ദ്രം നാട്ടിലെത്തിച്ചുവെന്നും സംസ്ഥാന സർക്കാരിന്റെ നിസഹകരണം മൂലം നാട്ടിലെത്താൻ സാധിക്കാത്ത ബംഗാൾ സ്വദേശികൾ അനുഭവിക്കുന്ന ദുരിതം മനസിലാക്കാൻ മമത തയാറാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ഇവർ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നത്തിനു കാരണമാകുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനു സംസ്ഥാനം അനുമതി നൽകേണ്ടതുണ്ട്. ബംഗാളിൽനിന്നുള്ള അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അമിത് ഷാ കത്തിൽ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികൾ സംബന്ധിച്ചും കേന്ദ്രവും ബംഗാളും തമ്മിൽ തർക്കങ്ങൾ തുടരുന്നതിനിടെയാണ് അമിത് ഷായുടെ കത്ത്.

Related Articles

Back to top button