KeralaLatest

പാസ് കിട്ടി: വാളയാർ കടന്ന് ചെന്നൈ സംഘം

“Manju”

ഹരീഷ് റാം

വാളയാർ :കേരള തമിഴ്നാട് അതിർത്തിയായ വാളയാർ കടന്ന് ചെന്നൈയിൽ നിന്നുള്ള പത്തംഗ സംഘം കേരളത്തിലേക്ക് കടന്നു. എല്ലാവർക്കും തമിഴ്‌ നാട് കേരള സർക്കാരുകളുടെ പാസ് കൃത്യമായി ഉണ്ടായിരുന്നത് കൊണ്ട് വാളയാറിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും അവർക്ക് നേരിടേണ്ടി വന്നില്ല.

രാത്രി 8 മണിക്ക് ചെന്നൈയിൽ നിന്ന് തിരിച്ച് രാവിലെ 7മണിക്ക് വാളയാറിൽ എത്തി. വാളയാറിൽ വാഹനത്തിന്റെ നീണ്ടനിരയുണ്ടായിരുന്നതിനാൽ രണ്ട് കിലോമീറ്റർ നടന്നാണ് അവർ സ്ക്രീനിംഗ് സെന്ററിൽ എത്തിയത്. എല്ലാവരേയും സ്ക്രീനിംഗ് സെന്ററുകളിൽ സ്ക്രീനിങ്ങിനു വിധേയരാക്കിയിരുന്നു. അവർ എത്തിയ അതേ വാഹനത്തിൽ തന്നെ അവരവരുടെ ജില്ലകളിലേക്ക് അവർക്ക് പോകാൻ കഴിഞ്ഞു.

ഇവർ ചെന്നൈയിലെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരും, പാരാമെഡിക്കൽ സ്റ്റാഫുകളുമാണ്. ചെന്നൈയിലെ വൈറസ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനാലാണ് അവർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തിരുമാനിച്ചത്.കഴിഞ്ഞ കുറെ ദിവസങ്ങളായി വളരെയേറെ വിഷമങ്ങൾ അവരെ അലട്ടിയിരുന്നു. ആഹാരസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയായിരുന്നു.

Related Articles

Back to top button