KeralaLatest

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 2,77,017

“Manju”

സ്വന്തം ലേഖകൻ

വാഷിങ്ടണ്‍: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെഎണ്ണം 40,72,747 ആയി. 1041 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 2,77,017 ആയി. 14,17,021 പേരാണ് രോഗമുക്തിനേടിയിരിക്കുന്നത്. .

കോവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് യുഎസിലാണ്. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളില്‍ നാലിലൊന്നും മരണസംഖ്യയുടെ മൂന്നിലൊന്നും യുഎസിലാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ പരിശോധനാ നിരക്ക് കുറവായതിനാല്‍ റിപ്പോര്‍ട്ട് ചെയതതിനേക്കാള്‍ കൂടുതലായിരിക്കും യഥാര്‍ഥ കോവിഡ് 19 രോഗികളുടെ എണ്ണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സ്‌പെയിന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന മരണസംഖ്യയില്‍ വലിയരീതിയില്‍ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിലേര്‍പ്പെടുത്തിയ ഇളവുകള്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്.

മഹാമാരി ലോക വിപണിയെയും വിതരണ ശൃംഖലയെയും ബാധിച്ചതോടെ ആഗോള സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ്

Related Articles

Back to top button