IndiaLatest

ഇന്ന് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

“Manju”

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. മുംബൈയില്‍ വൈകിട്ട് 7.30നാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും തകര്‍പ്പന്‍ വിജയം നേടിയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ മൂന്നാം അങ്കത്തിനിറങ്ങുന്നത്.

ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച്‌ കഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാല്‍ മികച്ച സ്കോ‍ര്‍ നേടുമെന്നുറപ്പ്. യുവതാരം യശസ്വീ ജയ്സ്വാള്‍ കൂടി ഫോമിലേക്കെത്തിയാല്‍ രാജസ്ഥാന്റെ ബാറ്റിംഗ് നിരയെ തടയാന്‍ ബാംഗ്ലൂര്‍ ബൗളേഴ്‌സ് വിയര്‍ക്കും. ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, ആര്‍ അശ്വിന്‍, യുസ്‍വേന്ദ്ര ചഹല്‍ എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും മികച്ച ഫോമിലാണ്.

നായകന്‍ ഡുപ്ലെസി, വിരാട് കോഹ്ലി, ദിനേശ് കാര്‍ത്തിക് എന്നിവരിലാണ് ബാംഗ്ലൂരിന്റെ റണ്‍സ് പ്രതീക്ഷ. വാനിന്ദു ഹസരംഗയുടെ ഓള്‍റൗണ്ട് മികവിലും പ്രതീക്ഷയേറെ. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ബാംഗ്ലൂരിന് നിര്‍ണായകം.

രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, ജോസ് ബട്‍ലര്‍, യശസ്വി ജയ്‌സ്വാള്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ദേവദത്ത് പടിക്കല്‍, പ്രസീദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹല്‍, നവദീപ് സൈനി, ജിമ്മി നീഷാം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ സാധ്യത ഇലവന്‍: വിരാട് കോഹ്‌ലി, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസിസ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, മഹിപാല്‍ ലൊമ്‌റോര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, അനീശ്വര്‍ ഗൗതം, ഡേവിഡ് വില്ലി.

Related Articles

Back to top button