KeralaLatest

ബിഗ് സല്യൂട്ട് നാവികസേന… ബിഗ് സല്യൂട്ട്…

“Manju”

രജിലേഷ് കെ.എം.

കോവിഡ് 19 ഭീതിയിലായ മാലദ്വീപിൽനിന്ന് ഐഎൻഎസ് ജലാശ്വയിൽ കൊച്ചിയിലെത്തിയ എറണാകുളം സ്വദേശി അഭിലാഷിന്റെ വാക്കുകൾ. ‘നാവിക സേനയോട് എത്ര നന്ദി പറഞ്ഞാലും.മതിയാകില്ല. ഞങ്ങൾക്കു വേണ്ടി അത്രയേറെ അവർ കഷ്ടപ്പെട്ടിട്ടുണ്ട്. അവർക്കൊരു ബിഗ് ബിഗ് സല്യൂട്ട്’– അഭിലാഷ് പറഞ്ഞു . മാലെയിലെ ഒരു റിസോർട്ടിൽ ഷെഫ് ആണ് അഭിലാഷ് . രാവിലെ ആറ് മണി മുതല്‍ കപ്പലിന്റെ മുകള്‍ തട്ടില്‍ കയറിയിരിക്കുകയായിരുന്നു. എട്ടു മണിയായപ്പോള്‍ കേരളമണ്ണിലേക്ക് പ്രവശിച്ചപ്പോള്‍ എല്ലാം തിരികെ ലഭിച്ച സന്തോഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനയാത്ര പോലെ സുഖമുള്ള യാത്ര എന്നു പറയാനാവില്ല കപ്പല്‍ യാത്ര. ഇതൊരു വിനോദയാത്രയല്ലല്ലോ? അപ്പോ അതിന്റെ ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നാലും നാവികസേന ചെയ്തു തന്നത് ഒരിക്കലും മറക്കാനാവാത്തതാണ്’ – ഇതു പറയുന്നത് .അങ്കമാലി കിടങ്ങൂർ സ്വദേശി അലക്സാണ്ടർ സേവ്യർ. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കൈക്ക് പരുക്കു പറ്റിയതിനെ..തുടർന്ന് ചികിത്സയ്ക്കാണ് അലക്സാണ്ടർ നാട്ടിലേക്കു വരുന്നതിന് അപേക്ഷിച്ചത്.

യാത്രക്കാര്‍ക്ക് ഒരുതരത്തിലുമുളള വിഷമതകള്‍ വരാതെ വളരെ ബുദ്ധിമുട്ടിയാണ് നവികസേനാംഗങ്ങള്‍ ഞങ്ങളുടെ സഹായിച്ചത്. വലിയൊരു ആള്‍ക്കുട്ടം തന്നെ യാത്രക്കാരായി ഉണ്ടായിരുന്നതുകൊണ്ട് വളരെയധികം അവര്‍ പാടുപെടുന്നുണ്ടായിരുന്നു. സൂര്യാസ്തമയവും സൂര്യോദയവും ഞങ്ങളെ കാണിച്ചു. മൂവി നൈറ്റും ഞങ്ങൾക്കായി ഒരുക്കി. നാവിക സേനയ്ക്ക് നമ്മളോടുളള കരുതല്‍ എത്രമാത്രം ഉണ്ട് എന്നതിനുളള തെളിവാണിത്’ – അലക്സാണ്ടറിന്റെ വാക്കുകളിൽ നിറഞ്ഞത് കടപ്പാട്….

താന്‍ ജോലി ചെയ്ത റിസോര്‍ട്ടില്‍ രണ്ടാഴ്ച കുടുമ്പോഴെ ആളുകളെത്തുന്നുളളു. അതിനാല്‍ അവിടെയും ജോലികല്‍ ഇല്ലാതായി. എന്റെ കൈക്ക് പരിക്ക് പറ്റിയതിനാല്‍ പൂര്‍ണ്ണമായും എനിക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ വിഷമച്ചിരിക്കുമ്പോഴാണ്ഇവാക്വേഷൻ പ്രോഗ്രാമിനെക്കുറിച്ച് ഹൈക്കമ്മിഷനിൽ അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ തന്നെ ഫോറം പൂരിപ്പിച്ച് നല്‍കി. എന്നെപോലെ ഒരുപാട് നല്‍കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവര്‍ക്ക് അവര്‍ മുന്‍ഗണന നല്‍കി. മറ്റുളളവര്‍ക്കെല്ലാം അടുത്ത തവണ പോരാം എന്നും പ്രതീക്ഷിക്കുന്നു. എന്റെ കൈക്ക് പരിക്ക് പറ്റിയതിനാലും തുടര്‍ ചികിത്സ വേണമെന്നുളളതിനാല്‍ അവര്‍ എനിക്ക് പോകാന്‍ അനുമതി തന്നത്. . എന്തായാലും ദൈവത്തിനും നാവിക സേനയ്ക്കും ഒരിക്കല്‍ കൂടി അഭിലാഷ് നന്ദി അറിയിച്ചു.

Related Articles

Back to top button