KeralaLatest

സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടി; അതിവേഗ വായ്പകള്‍ നല്‍കും

“Manju”

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു.
നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 6 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

കൂടാതെ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 3%- 3.5% പലിശ നിരക്കില്‍ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്‌.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിത കര്‍മസേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭ്യമാവുന്നതാണ്. അപേക്ഷകള്‍ക്കും വിശദ വിവരങ്ങള്‍ക്കും ജില്ല ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9496015008.

Related Articles

Back to top button