Kerala

കൃഷിയിൽ വ്യത്യസ്തനായി സുധീർ.

“Manju”

 

പെരുമ്പളം പൂവൻന്തറയിൽ സുധീർ എന്ന യുവാവ് വർഷങ്ങളായി കൃഷിയിൽ സജീവ സാന്നിദ്ധ്യമാണ്.എന്നാൽ പച്ചക്കറി കൃഷിയിൽ 3ന്ന് വർഷത്തോളമായി ഏറെ താല്പര്യത്തോടെ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ട് പലതും ഉണ്ടെങ്കിലും നെൽകൃഷിയിൽ നിലം ഒരുക്കലും നടക്കുന്നുണ്ട്. ഒട്ട് മാവും, നെല്ലിക്കായും, പൈനാപ്പിളും, മുരിങ്ങയും പച്ചക്കറി കൃഷി യോടൊപ്പം പുരയിടത്തിൽ കാണാം.

കൃഷി ഉദ്യോഗസ്ഥരുടെയും, പ്രായോഗിക പരിചയം ഉള്ള മറ്റ് കർഷകരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് കൃഷി ചെയ്യുന്ന സുധീറിന് ഈ കാര്യങ്ങളിൽ എല്ലാം തൻ്റേതായ വ്യക്തമായ നിലപാട് ഉണ്ട്. കഴിഞ്ഞ നാളുകളിൽ എല്ലാം കർഷക സംബന്ധമായ തൻ്റെ നിലപാടുകൾ മുഖം നോക്കാതെ വെട്ടി തുറന്നു പറയുവാൻ ആർജ്ജവം ഉള്ള വ്യക്തിയാണ്. കൃഷിയും, ഓഫീസും ,നമ്മെ തേടി വരാൻ കാക്കാതെ, നമ്മൾ കൃഷിയെ തേടി ചെല്ലണമെന്ന് അഭിപ്രായം ഉള്ള കർഷകനാണ് സുധീർ.വിമർശനത്തിന് വേണ്ടി വിമർശിക്കാതെ ചെയ്യാവുന്നത് ചെയ്തിട്ട് വിമർശിക്കുന്നതാണ് മാന്യത എന്ന് പറയുന്ന കർഷകൻ.

കാർഷിക മേഖലയിലെ പുരോഗതിക്ക് ഓരോ ജനപ്രതിനിധിയുടെയും പങ്ക് തുറന്ന് പറയുവാൻ യാതൊരു മടിയും ഈ സുഹ്യത്തിന് ഇല്ല. യാതൊരു മുൻവിധിയും ഇല്ലാതെ അഭിനന്ദിക്കേണ്ട വരെ പിൻതുണയ്ക്കാൻ തയ്യാറുള്ള മനസ്സ് ഇദേഹത്തിന് ഉണ്ട്. സബ്സീഡിക്ക് വേണ്ടി മുറവിളി കൂട്ടുന്നവരുടെ കൂട്ടത്തിൽ സുധീർ വ്യത്യസ്തനാണ്. ” ഞാൻ കൃഷി ചെയ്യണമെങ്കിൽ എല്ലാം സർക്കാരും കൃഷി ഓഫീസും ചെയ്ത് തന്നാൽ ചെയ്യാം. പുരയിടം ഒരുക്കൽ മുതൽ വിളവ് ഉണ്ടാകുന്നത് വരെ എല്ലാം സൗജന്യമായി കിട്ടണമെന്ന ബാലിശമായ ചിന്താഗതിക്ക് അപ്പുറം ചിന്തിക്കാൻ മനസ്സുള്ള കർഷകനാണ് സുധീർ എന്നത് സന്തോഷകരമാണ്.

പയർ, ചീര, വഴുതന, വെണ്ട, മുളക്, കപ്പ, തക്കാളി അത്യാവശ്യം വേണ്ടത് എല്ലാം ഇവിടെ ഉണ്ട്. എല്ലാ പിന്തുണയുമായി കുടുംബം കൂട്ടായി കൂടെ ഉണ്ട്.

Related Articles

Back to top button