KeralaLatest

ക്യാപ്റ്റൻ ഹർഷൻ അനുസ്മരണം 29 ന്

“Manju”

തിരുവനന്തപുരം : കാശ്മീരിലെ കുഷ് വാര ജില്ലയിൽ ഭീകരരുമായി ഏറ്റുമുട്ടി വീരചരമമടഞ്ഞ ക്യാപ്റ്റൻ ഹർഷന്റെ 42-മത് ജന്മദിനത്തിൽ കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അനുസ്മരണം നടക്കും. രാവിലെ 10 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ചികിത്സാധനസഹായ വിതരണം ഫോർട്ട് പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ ഷാജി . എസ് നിർവഹിക്കും പി. ലക്ഷ്മികുമാരി അമ്മ അധ്യക്ഷയാകും. , ശ്രീനഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിഎസ്. ഷാജികുമാർ, അവിട്ടം തിരുനാൾ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കുമാർ.ആർ.കെ, ഹർഷൻ നഗർ സെക്രട്ടറി ആർ. പത്മനാഭൻ, ആനന്ദനിലയം സെക്രട്ടറി കുര്യാത്തി ശശിഎന്നിവർ ചടങ്ങിൽ സംബന്ധിക്കും.

കുര്യാത്തി വാർഡിൽ അഡ്വ.കെ. രാധാകൃഷ്ണൻ നായരുടേയും ചിത്രാംബികയുടേയും മകനായി 1980 ഏപ്രിൽ 29 നാണ് ഹർഷന്റെ ജനനം. തിരുവനന്തപുരം സൈനിക സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കരസേനയിൽ സേവനമനുഷ്ഠിക്കെയാണ് മരണപ്പെടുന്നത്. രാജ്യം അശോകചക്ര നൽകി ക്യാപ്റ്റൻ ഹർഷനെ ആദരിച്ചിരുന്നു. ഇന്ത്യയിൽ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കേരളത്തിൽ അശോകചക്ര ലഭിച്ച രണ്ടാമത്തെ വ്യക്തിയുമാണ്.

Related Articles

Back to top button