Kozhikode

ആഴക്കടല്‍ കരാര്‍: സിബിഐ അന്വേഷണം കൊണ്ടു വരുമെന്നു കെ.മുരളീധരന്‍.എം.പി.

“Manju”

വി.എം.സുരേഷ് കുമാർ

വടകര: അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യൂഡിഎഫ് അധികാരത്തില്‍ വരുമെന്നും വന്‍ അഴിമതിക്ക് കളമൊരുക്കിയ എല്‍ഡിഎഫിന്റെ ആഴക്കടല്‍ കരാര്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഫിഷറീസ്, വ്യവസായ മന്ത്രിമാര്‍ക്കുമെതിരായി സിബിഐ അന്വേഷണം കൊണ്ടു വരുമെന്നും കെ.മുരളീധരന്‍ എംപി.
യൂഡിഎഫിന്റെ തീരദേശയാത്രക്കു ചോമ്പാലയില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരാറിനെ കുറിച്ച് ഒന്നുമറിയില്ല എന്നു പറയുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല. എല്‍ഡിഎഫിന്റെ ഭരണ തുടര്‍ച്ച വന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും മുരളീധരന്‍ പറഞ്ഞു.
കടലിന്റെ മക്കളോട് ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന നയസമീപനങ്ങള്‍ ഓരോന്നും കാരണം തീരദേശ ജനതക്ക് അവരോട് അറപ്പും വെറുപ്പുമാണെന്ന് ജാഥാ ലീഡര്‍ ടി.എന്‍.പ്രതാപന്‍ പറഞ്ഞു. യാനങ്ങള്‍ക്ക് കാലാവധി എട്ട് വര്‍ഷമാക്കിയതും മത്സ്യ വില്‍പ്പനയില്‍ അഞ്ച് ശതമാനം അഡീഷനല്‍ കമ്മീഷന്‍ നടപ്പാക്കാനുമായി ഉണ്ടാക്കിയ ഓര്‍ഡിനനന്‍സ് തൊഴില്‍ ദ്രോഹനടപടിയാണ്. കടലോര മേഖലയിലെ ഭവന നിര്‍മാണ പദ്ധതി ഇല്ലാതാക്കി ലൈഫ് പദ്ധതിയില്‍ ലയിപ്പിച്ചു. സ്ത്രീകളുടെ ക്ഷേമത്തിന് കൊണ്ടുവന്ന തണല്‍ പദ്ധതി എടുത്തുകളഞ്ഞു. ഇതെല്ലാം കാരണം കടലോര വാസികള്‍ക്ക് എല്‍.ഡി.എഫിനോട് വെറുപ്പാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു.
യുഡിഎഫ് വടകര നിയോജക മണ്ഡലം കമ്മിറ് ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഓട്ടുമ്മല്‍, യു.രാജീവന്‍, , പി.അശോകന്‍, സജി ജോസഫ്, ഐ.മൂസ, സുനില്‍ മടപ്പളളി, പ്രദീപ് ചോമ്പാല, കെ.ബാല നാരായണന്‍, മമ്പറം ദിവാകരന്‍, വി.ഉമേശന്‍, ആയിഷ ഉമ്മര്‍, ബാബു ഒഞ്ചിയം, എന്‍.പി.അബ്ദുല്ല ഹാജി, ഒ.കെ.കുഞ്ഞബ്ദുളള, പുറന്തോടത്ത് സുകുമാരന്‍, വി.കെ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Back to top button