IndiaLatest

നിശ്ചലമായ ട്വിറ്റര്‍ സാധാരണ നിലയിലേക്കെത്തുന്നു

“Manju”

ഓഫീസുകള്‍ അടച്ചുപൂട്ടാനും ജീവനക്കാരെ പിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ക്കിടെ ട്വിറ്റര്‍ മണിക്കൂറുകളോളം ഇന്ത്യയില്‍ നിശ്ചലമായി. ഇന്ന് രാവിലെയാണ് പ്രശ്നം രൂപപ്പെടാന്‍ തുടങ്ങിയത്. അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.

ട്വിറ്ററിന്റെ വെബ് സൈറ്റിലാണ് ഈ പ്രശ്നം ഉടലെടുത്തത്. “എന്തോ കുഴപ്പം സംഭവിച്ചു, വിഷമിക്കേണ്ട, വീണ്ടും ശ്രമിക്കുക” എന്നതായിരുന്നു ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാണിച്ച സന്ദേശം.

നിരവധി ആളുകള്‍ ഡൗണ്‍ ഡിറ്റക്ടര്‍ ആപ്ലിക്കേഷനില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡൗണ്‍ ഡിറ്റക്ടര്‍ ഗ്രാഫ് കാണിക്കുന്നത് പ്രശ്നം 3 മണിക്ക് ആരംഭിച്ച്‌ 7 മണിയോടെ വര്‍ദ്ധിച്ചുവെന്നാണ്. ഇപ്പോള്‍ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുകയാണ്.

Related Articles

Back to top button