IndiaLatest

ജി.എസ്.ടി.യില്‍ സെസ് ചുമത്താന്‍ ആലോചിച്ച് കേന്ദ്രം

“Manju”

പ്രജീഷ് വളള്യായി

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജി.എസ്.ടി.യില്‍ സെസ് ചുമത്താനൊരുങ്ങി കേന്ദ്രം. അഞ്ച് ശതമാനം സ്ലാബിന് മുകളിലുള്ള ജി.എസ്.ടി. വരുമാനത്തില്‍ അത്യാഹിത സെസ് (കലാമിറ്റി സെസ്) ചുമത്തുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കും. നേരത്തെ കേരളത്തില്‍ പ്രളയസമയത്ത് ഇത്തരത്തില്‍ രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് ചുമത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജി.എസ്.ടിയിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തി നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related Articles

Back to top button