KeralaLatest

വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പോലീസ്

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കേരളത്തില്‍ പ്രവേശിച്ചശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലംഘിച്ച് പൊതുസ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

ഇക്കാര്യത്തില്‍ ജനമൈത്രി പോലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ദിവസേന റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിനേയും ജനമൈത്രി പോലീസിന്‍റെ നോഡല്‍ ഓഫീസറായ ഐ ജി എസ്. ശ്രീജിത്തിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button