IndiaLatest

കേരളമുള്‍പ്പടെ എട്ടു സംസ്ഥാനങ്ങളില്‍ 24 മണിക്കൂറില്‍ മരണനിരക്ക് കൂടുതല്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തു രേഖപ്പെടുത്തിയ കോവിഡ് മരണത്തില്‍ കൂടൂതല്‍ കേരളമുള്‍പ്പടെ 8 സംസ്ഥാനങ്ങളില്‍.ആകെ 496 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 71 ശതമാനവും കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ മരണം ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 89 പേരാണ് അവിടെ മരണപ്പെട്ടത്.മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കേരളം എന്നിവയാണ് മറ്റുള്ളവ.മഹാരാഷ്ട്ര -88, ബംഗാള്‍ -52 എന്നിവയാണ് ഡല്‍ഹിക്ക് തൊട്ടുപിന്നില്‍. ഹരിയാണ-30, പഞ്ചാബ്-28, കേരളം-25, ഉത്തര്‍പ്രദേശ്- 21, രാജസ്ഥാന്‍-19 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.

24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ കാര്യത്തിലും കേരളം ആദ്യ എട്ട് സംസ്ഥാനങ്ങളുടെ കൂട്ടതില്‍ ഉണ്ട്. 70.43 ശതമാനവും റിപ്പോര്‍ട്ട് കേരളമുള്‍പ്പെടെയുള്ള ഈ എട്ടു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, ഛത്തീസ്‌ഗഢ്, ഡല്‍ഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 22 ഇടങ്ങളില്‍ ദേശീയ ശരാശരിയായ 1.46 ശതമാനത്തെക്കാള്‍ താഴെയാണ് മരണനിരക്ക്. കേരളം (0.37), കര്‍ണാടകം (1.33), തെലങ്കാന (0.54), ആന്ധ്രാപ്രദേശ് (0.81) എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച്‌ 1,36,696 പേരാണ് മരിച്ചത്. അനുബന്ധരോഗങ്ങള്‍ ഉള്ളവരാണ് മരിച്ചവരില്‍ 70 ശതമാനത്തിലധികവും.നിലവില്‍ 4,53,956 ആണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം. ഏറ്റവുമൊടുവില്‍ 41,810 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിനടുത്തെത്തി. 88 ലക്ഷത്തിലധികം പേര്‍ കോവിഡ് മുക്തിനേടി. 93.71 ശതമാനമാണ് രോഗമുക്തിനിരക്ക്.

Related Articles

Back to top button