IndiaLatest

പോത്ത് ഇടിച്ച് ടോയ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനിലുണ്ടായിരുന്നത് 220 യാത്രക്കാര്‍

“Manju”

ഊട്ടി: നീലഗിരി മൌണ്ടേന്‍ റെയില്‍വേയുടെ (എന്‍ആര്‍എം) ടോയ് ട്രെയിനിന്റെ പാളം തെറ്റി. 220 യാത്രക്കാരുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കുകളില്ല. ഒരു പോത്ത് റെയില്‍വേ ട്രാക്കിന് കുറുകെ ചാടിയതാണ് അപകട കാരണം. കോയമ്പത്തൂരിനടുത്തുള്ള മേട്ടുപാളയത്ത് നിന്ന് പുറപ്പെട്ട എന്‍എംആര്‍ ട്രെയിന്‍ ഊട്ടി, ഉദഗമണ്ഡലത്തിലേക്ക് വരുന്ന വഴി ഫേണ്‍ ഹില്‍സിന് സമീപമാണ് സംഭവം.

ട്രെയിന്‍ ഇടിച്ച പോത്ത് കുറച്ചുദൂരം വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ പോത്ത് ചത്തു. യാത്രക്കാരെ ബസിലാണ് ഊട്ടിയിലെത്തിച്ചത്. അറ്റകുറ്റപ്പണിക്കായി ഇപ്പോള്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഊട്ടി യാത്രയിലെ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമാണ് ടോയ് ട്രെയിന്‍. 1899ല്‍ ആരംഭിച്ച മൌണ്ടേന്‍ റെയില്‍വേ സര്‍വീസ് 2005ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

Related Articles

Back to top button