KeralaLatest

മാലിന്യ കൂമ്പാരങ്ങൾ ഉയർന്ന് ഇടുക്കി ജില്ലാ ആസ്ഥാന മേഖല.

“Manju”

ജയപ്രകാശ്, ഇടുക്കി .

ഇടുക്കി: മഴക്കാലം പടിവാതിലിൽ നിൽക്കുമ്പോഴും ആരോഗ്യ സുരക്ഷയ്ക്കായ് ഒന്നും ചെയ്യാതെ നോക്ക് കുത്തി ആവുകയാണ് വാഴത്തോപ്പ് പഞ്ചായത്ത്.
ജില്ല ആസ്ഥാനത്തെക്ക് പ്രവേശിക്കുമ്പോൾ വാഴത്തോപ്പ് പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകളാണ് ആളുകളെ സ്വാഗതം ചെയ്യുന്നത്. ആരോഗ്യം, ഹരിതാഭം ,പ്ലാസ്റ്റിക്ക് മുക്തം, മാലിന്യ മുക്തം എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്.

എന്നാൽ പഞ്ചായത്തിലേക്ക് പ്രവേശിച്ചാൽ കാണുന്നതാവട്ടെ മാലിന്യം മൂടിയ തോടുകളാണ്. പോലിസ് സ്റ്റേഷൻ കവാടം റോഡുവക്കുകളിൽ ഉൾപ്പെടെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുകയാണ്. പ്രതിദിനം മൂവായിരത്തോളം രൂപയാണ് പഞ്ചായത്ത് മാലിന്യ നീക്കത്തിനായി ചെലവഴിക്കുന്നത്. എന്നാൽ കരാറുകാരനുമായി ഭരണ സമിതിയിലെ ചില അംഗങ്ങൾ നടത്തുന്ന ധാരണ മൂലം പകുതി ദിവസവും മാലിന്യങ്ങൾ നീക്കാറില്ല. ഇതോടെ ചെറുതോണി പുഴ ഉൾപ്പെടെ വിഷമയമായാണ് ഒഴുകുന്നത്.

കാലവഷം പടിവാതിലിൽ നിൽക്കുമ്പോഴാണ് മാലിന്യം തോടുകളിൽ കുമിഞ്ഞ് കൂടിയിരിക്കുന്നത്. ഇത് മൂലം മഴക്കാല ജന്യ രോഗങ്ങളുടെ ഭീഷണിയിലാണ് ജില്ലാ ആസ്ഥാനം എച്ച് 1 എന്‍ 1 പന്നിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, അഞ്ചാംപനി, മഞ്ഞപ്പനി, റോസ് റിവര്‍ ഫീവര്‍ തുടങ്ങി കോളറ വരെയുള്ള രോഗങ്ങൾ മലിനജലം വഴി പകരുന്നതാണ്.

വർഷങ്ങളായി ആരോഗ്യ പ്രവർത്തകയായി പ്രവർത്തിച്ച വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടുക്കി എന്ന മിടുക്കിയെ മാലിന്യ മുക്തമാക്കുവാൻ ഒരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപാരികളും പൊതുജനങ്ങളും കടുത്ത പ്രതിക്ഷേധത്തിൽ ആണ് .

Related Articles

Back to top button